അറിയിപ്പുകൾ 2
മഹാരാജാസ് കോളേജില്‍ ചരിത്ര വിഭാഗം അതിഥി അധ്യാപക ഒഴിവ്
എറണാകുളം മഹാരാജാസ് കോളേജിലെ ചരിത്ര വിഭാഗത്തില്‍ അതിഥി അധ്യാപക ഒഴിവുണ്ട്. യോഗ്യത: ചരിത്ര വിഷയത്തില്‍ ബിരുദാനന്തര ബിരുദം, പി.എച്ച്ഡി/എംഫില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രവൃത്തി പരിചയം അഭിലഷണീയം. നിശ്ചിത യോഗ്യതയുളളതും എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലക്ചറര്‍ പാനലില്‍ രജിസ്റ്റര്‍ ചെയ്തവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് കോപ്പിയും സഹിതം ഇന്ന് (ഒക്ടോബര്‍ ഒമ്പത് ) രാവിലെ 10 ന് നേരിട്ട് പ്രിന്‍സിപ്പല്‍ ഓഫീസില്‍ ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് www.maharajas.ac.in. സന്ദര്‍ശിക്കുക
ഏകദിന വര്‍ക്ക്ഷോപ്പ്
എംഎസ്എംഇ മേഖലയിലെ വിവിധ രജിസ്ട്രഷന് നടപടിക്രമങ്ങളെ കുറിച്ച് അറിവ് ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കീഡ്) ഒരു ദിവസത്തെ വര്‍ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 10 ന് കീഡ് കാമ്പസ് കളമശേരിയിലാണ് പരിശീലനം. എംഎസ്എംഇ മേഖലയിലെ സംരംഭകര്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. എംഎസ്എംഇ രജിസ്ട്രഷന് കെ-സ്വിഫ്റ്റ് രജിസ്ട്രേഷന് വിവിധ ലൈസന്‍സുകള്‍ മെന്റര്‍ കണക്ട് തുടങ്ങിയ നിരവധി വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോഴ്സ് ഫീസ് 500 (ഭക്ഷണം ഉള്‍പ്പെടെ) https://forms.gle/2pg1N64YbstMfdU6A രജിസ്ട്രേഷന് ഫോം ലിങ്കില്‍ ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര് ഫീസ് അടച്ചാല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2532890/0484 2550322/ 9188922800. സ്പോട്ട് രജിസ്ട്രേഷന് സൗകര്യം ഉണ്ടായിരിക്കും.
കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നോളജ് സെന്റര്‍ കലൂരില്‍ സര്‍ക്കാര്‍ അംഗീകൃത കോഴ്സുകളായ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജെറ്റ് ടെക്നോളജി, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ്, വെബ് ആ9്റ് ഡിജിറ്റല്‍ ഫിലിം മേക്കിങ് കൂടാതെ തൊഴിലധിഷ്ഠിത കോഴ്സുകളായ അനിമേഷന്‍ കോഴ്സുകളിലേക്കും സോഫ്റ്റ്വെയര് ടെസ്റ്റിംഗ് കോഴ്സുകളിലേക്കും സ്പോട്ട് അഡ്മിഷന് ആരംഭിച്ചിരിക്കുന്നു. അവസാന തീയതി ഒക്ടോബര്‍ 10. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 - 2971400, 8590605259 ഫോണ്‍ നമ്പറിലോ, ഹെഡ് ഓഫ് സെന്റര്‍, എംഇഎസ് കള്‍ച്ചറല്‍ കോംപ്ലക്സ്, കലൂര്‍, എറണാകുളം- 682017 വിലാസത്തിലോ ബന്ധപ്പെടുക.
പ്രോജക്ട് നഴ്സ് കരാര്‍ നിയമനം
ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റര്‍-കേരളയില്‍ നടന്നുകൊണ്ടിരിക്കുന്ന ഐ.സി.എം.ആര് റിസര്‍ച്ചിലേയ്ക്ക് പ്രോജക്ട് നഴ്സിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. സെക്ക9്റ് ക്ലാസ്, മൂന്നു വര്‍ഷ ജി.എന്‍.എം യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ബി.എസ്.സി നഴ്സിംഗ്/പബ്ലിക്ക് റിസര്‍ച്ച് എന്നിവയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ശമ്പളം: 21,800 രൂപ. പ്രായപരിധി 30 വയസ്, ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 15-ന് രാവിലെ 10 ന് തൈക്കാട് സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്ററില്‍ നടക്കുന്ന വാക്ക് ഇന്‍-ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. www.shsrc.kerala.gov.in.
മെക്കാനിക് ഡീസല്‍ ട്രേഡില്‍ സ്പോട്ട് അഡ്മിഷന് ഇന്നും നാളെയും(9,10)
ഗവ.ഐടിഐ തുറവൂരില്‍ മെക്കാനിക് ഡീസല്‍ ട്രേഡില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നു. മുന്‍പ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവരും ഇതുവരെ ഐടിഐ പ്രവേശനത്തിനായി അപേക്ഷ നല്കാത്തവരും (SSLC യോ അതിനു മുകളിലോ യോഗ്യതയുള്ളവര്‍. പ്രായപരിധി ഇല്ല ) എല്ലാവിധ അസ്സല് സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും, റ്റിസി. ഫീസ്, ഫോട്ടോ എന്നിവ സഹിതം ഗവ.ഐടിഐ തുറവൂര്‍ അങ്കമാലിയില്‍ ഇന്നും നാളെയും (ഒക്ടോബര്‍ 9, 10) ഹാജരാകുക. താല്പര്യമുള്ളവര് താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക. : 9495750158, 7994105578,0484-2617585..
സ്കില്‍ഡ് ലേബര്‍ താത്കാലിക നിയമനം
കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജലക്യഷി വികസന ഏജന്‍സി, കേരള (അഡാക്ക്) എറണാകുളം സെന്‍ട്രല്‍ റീജിയനു കീഴിലുള്ള ഇടക്കൊച്ചി ഫാമിലേക്ക് ജനറേറ്റര്‍, വാട്ടര്‍പമ്പ് എയറേറ്റര്‍ മറ്റ് ഇലക്ട്രിക്ക് ജോലികള്‍ കൈകാര്യം ചെയ്യുന്നതുള്‍പ്പടെയുള്ള ജോലികള്‍ ചെയ്യുന്നതിന് സ്കില്‍ഡ് ലേബര്‍മാരെ ദിവസവേതനത്തില്‍ താത്കാലികമായി നിയമിക്കുന്നു എസ്എസ്എല്‍സി, ഇലക്ട്രീഷ്യന് ട്രേഡ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത 45 വയസില്‍ താഴെയുള്ള പുരുഷന്മാര്ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 15-ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ അഭിമുഖത്തിനായി ബയോഡാറ്റ, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം അഡാക്ക് സെന്‍ട്രല്‍ റീജിയന് തേവര ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2665479.
ലിഫ്റ്റ് അദാലത്ത് ഒക്ടോബര്‍ 30-വരെ
കേരള ലിഫ്റ്റ് ആന്റ് എസ്കലേറ്റര്‍ റൂള്‍സ് 2013 പ്രകാരം പ്രവര്‍ത്തിപ്പിക്കുന്നതിന് ലൈസന്‍സ് നിര്‍ബന്ധമാണ്. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റില്‍ നിന്നും ലിഫ്റ്റിന് അനുമതിയോ ലൈസന്‍സോ നേടിയിട്ടുള്ളതും എന്നാല്‍ അവ പുതുക്കാത്തതുമായ സ്ഥാപനങ്ങള്‍ക്ക് 2024 ആഗസ്റ്റ് ഒന്നു മുതല്‍ 2024 ഒക്ടോബര്‍ 30 വരെയുള്ള കാലയളവില്‍ 3310 രൂപ ഫീസ് അടച്ച് നിര്‍ദ്ദിഷ്ട മാതൃകയില്‍ അപേക്ഷ നല്കി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ ലിഫ്റ്റ് ലൈസന്‍സ് ലഭിക്കുന്നതാണ്. ലിഫ്റ്റ് ഉടമകള്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തി ലൈസന്‍സ് നേടേണ്ടതാണ്. ഇത്തരത്തിലുള്ള അദാലത്ത് ഇനി ഉണ്ടായിരിക്കില്ല. ലിഫ്റ്റ് അദാലത്തില്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ കാര്യാലയം, റവന്യു ടവര്‍, കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡ്, മറൈന്‍ഡ്രൈവ്, എറണാകുളവുമായി ബന്ധപ്പെടുക. ലിഫ്റ്റ് ഫോണ്‍ :0484 -2976309.
- Log in to post comments