Skip to main content

ക്ലാസ് ഫോർ ജീവനക്കാരുടെ   ജില്ലാതല താത്കാലിക മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു

 

 ജില്ലയിൽ വിവിധ വകുപ്പുകളിലായി നിലവിൽ പാർട്ട് ടൈം കണ്ടിൻജൻറ്റ് തസ്തികയിൽ സേവനമനുഷ്ഠിച്ചുവരുന്നതും, ക്ലാസ് ഫോർ തസ്തികയിലെ ക്ലാസ് ഫോർ കാറ്റഗറിയിലേക്ക് സ്ഥാനക്കയറ്റത്തിനു  സമ്മതമായിട്ടുള്ളതുമായ ജീവനക്കാരുടെ ജില്ലാതല താത്കാലിക മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു. എറണാകുളം കളക്ടറേറ്റിലെ നോട്ടീസ് ബോർഡിലും. എ൯ ഐ സിയുടെ ഔദ്യോഗിക വെബ് സൈറ്റായ www.ernakulam.nic.in വെബ്സൈറ്റിലും പരിശോധനയ്ക്ക് ലഭ്യമാണ്. ലിസ്റ്റുമായി ബന്ധപ്പെട്ട്  ആക്ഷേപമുള്ളവർ  രേഖാമൂലം ഒക്ടോബർ 24 ന്  മുമ്പ് ജില്ലാ കളക്ടറേറ്റിലെ തപാൽ വിഭാഗത്തിൽ സമർപ്പിക്കണം. വൈകി ലഭിക്കുന്ന പരാതികൾ  പരിഗണിക്കില്ല.

date