Skip to main content

അതിദരിദ്രർക്ക് പശു യൂണിറ്റ് പദ്ധതി; ധനസഹായം കൈമാറി

ക്ഷീരവികസന വകുപ്പിന്റെ 2024-25 എം.എസ്.ഡി.പി. പദ്ധതിപ്രകാരം മാഞ്ഞൂർ ക്ഷീരവികസന യൂണിറ്റിന്റെ പരിധിയിൽ  അതിദരിദ്രർക്ക്  ഒരു പശു യൂണിറ്റ് സ്ഥാപിക്കുന്നതിനായി    തെരഞ്ഞെടുക്കപ്പെട്ട കാണക്കാരി ഗ്രാമപഞ്ചായത്ത് നിവാസിയായ ഗുണഭോക്താവിന് 95,400 രൂപ  കൈമാറി. അതിദരിദ്രപട്ടികയിൽ ഉൾപ്പെട്ടവർക്ക് 1,06,000 രൂപ ചെലവഴിച്ചു പശു യൂണിറ്റ് സ്ഥാപിക്കാൻ 95,400 രൂപ ധനസഹായം നൽക്കുന്നതാണ് പദ്ധതി. ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് അംബിക സുകുമാരൻ ധനസഹായം കൈമാറി. കാണക്കാരി ഗ്രാമപഞ്ചായത്തംഗം ബെറ്റ്‌സിമോൾ, വെമ്പള്ളി ക്ഷീരോൽപാദക സഹകരണ സംഘം ഭരണസമിതി അംഗങ്ങൾ, മാഞ്ഞൂർ ക്ഷീര വികസന യൂണിറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date