Skip to main content

ഭക്ഷണത്തിന്റെയും ജീവന്റെയും വില പഠിപ്പിച്ച പ്രളയം: പി. വേണുഗോപാല്‍

 

വിശപ്പും  ക്ഷാമവും അന്യമായി കൊണ്ടിരിക്കുന്ന  കാലഘട്ടത്തില്‍ ജീവന്റെയും ഭക്ഷണത്തിന്റെയും വില  മനസിലാക്കുന്നതായിരുന്നു പ്രളയ ദിനങ്ങളെന്ന് ഐ ആന്റ് പി. ആര്‍.ഡി സെക്രട്ടറി പി. വേണുഗോപാല്‍ പറഞ്ഞു. ഏയ്ഞ്ചല്‍വാലിയില്‍ സംഘടിപ്പിച്ച ഗാന്ധിജയന്തി വാരാഘോഷ പരിപാടികളുടെ ജില്ലാതല സമാപനസമ്മേളനത്തില്‍ നടത്തിയ മുഖ്യപ്രഭാഷണത്തിലാണ്  അദ്ദേഹം പ്രളയാനുഭവം പങ്കുവച്ചത്. ആലപ്പുഴ ജില്ലയില്‍ പ്രളയകാലത്ത് സ്‌പെഷ്യല്‍ കമ്മീഷണറായി പ്രവര്‍ത്തിച്ച  അനുഭവങ്ങളാണ്  അദ്ദേഹം പങ്കു വച്ചത്.  പ്രകൃതി ദുരന്തങ്ങളില്‍ പകച്ചു നില്‍ക്കാതെയും ഭയപ്പെടാതെയും പ്രകൃതിയെ സ്നേഹിച്ച് ജീവിക്കാന്‍ സാധിക്കണം. ഇതിനായി ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ മുറുകെ പിടിക്കണമെന്നും ഇത് കുട്ടികളിലേക്ക് പകരുന്നതിനു അമ്മമാര്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.  ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ മനുഷ്യരെല്ലാം ഒന്ന് എന്ന ആശയത്തിലേക്ക് പ്രളയം നമ്മളെ കൊണ്ട് ചെന്നെത്തിച്ചു. പ്രളയാനന്തര പ്രവര്‍ത്തനങ്ങളും പുനര്‍നിര്‍മ്മാണവും ഈ ആശയത്തില്‍ നിന്ന് തുടരാന്‍ സാധിക്കണം- അദ്ദേഹം പറഞ്ഞു.

 (കെ.ഐ.ഒ.പി.ആര്‍-1967/18)

date