Skip to main content

എയ്ഡ്‌സ് ദിനാചരണം നടത്തി

കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിലെ സ്‌നേഹതീരം എംഎസ്എം സുരക്ഷാ പ്രൊജക്ട് സംഘടിപ്പിച്ച എയ്ഡ്‌സ് ദിന പരിപാടി കണ്ണൂരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ കെ രത്‌നകുമാരി ഉദ്ഘാടനം ചെയ്തു. പ്രോജക്ട് ഡയറക്ടർ ടി അഭിലാഷ് അധ്യക്ഷനായി. പ്രൊജക്ട് മാനേജർ സ്‌നേഹ പി പി, രമ്യ രഞ്ജിത്ത്, ലോറൻസ് പി, അമൃത കെ, ജില്ലാ പഞ്ചായത്ത് മൈഗ്രന്റ്‌റ് സുരക്ഷാ പ്രൊജക്റ്റ് മാനേജർ നമിത സി എ എന്നിവർ സംസാരിച്ചു. സൗജന്യ എച്ച്‌ഐവി നിർണയ ടെസ്റ്റ്, ലഘുലേഖ, റെഡ് റിബൺ വിതരണം, എയ്ഡ്‌സ് ദിന പ്രതിജ്ഞ, സംശയ ദുരീകരണം എന്നിവ നടത്തി.

 

date