Skip to main content

ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസ്

കണ്ണൂർ ജില്ലാ ഹജ്ജ് കമ്മിറ്റി കണ്ണൂർ, അഴീക്കോട് മണ്ഡലങ്ങളിലെ ഹജ്ജ് തീർത്ഥാടകർക്കായി സംഘടിപ്പിച്ച ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസ്  രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. രാജ്യത്ത് വിശ്വാസത്തിനനുസരിച്ചുള്ള പ്രവർത്തനങ്ങൾ നടത്താൻ കഴിയുന്നു എന്നതാണ് മതേതരത്വം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും മതേതരത്വത്തിൽ എല്ലാ പ്രാർത്ഥനകൾക്കും ഒരുപോലെ പ്രാധാന്യമുണ്ടെന്നും മന്ത്രി പറഞ്ഞു.
കലക്ട്രേറ്റിൽ നടന്ന പരിശീലന പരിപാടിയിൽ കേരള ഹജ്ജ് കമ്മിറ്റി അംഗം പി.പി മുഹമ്മദ് റാഫി അധ്യക്ഷനായി. ജില്ലാ ട്രെയിനിങ് ഓർഗനൈസർ നിസാർ അതിരകം, കേരള ഹജ്ജ് കമ്മിറ്റി ഫാക്കൽറ്റി സി.കെ സുബൈർ ഹാജി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
കണ്ണൂർ ജില്ലയിലെ ഹജ്ജ് ട്രെയിനർമാരുടെ ആഭിമുഖ്യത്തിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റിയിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അംഗങ്ങളെ പൊന്നാട അണിയിച്ച്‌ ആദരിച്ചു. ട്രെയിനർമാർക്കുള്ള ഐഡി കാർഡ് വിതരണം സീനിയർ ഹജ്ജ് ട്രെയിനർ കെ.പി അബ്ദുള്ളക്ക് നൽകി സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം പി.പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ഹജ്ജ് കമ്മിറ്റി അംഗങ്ങളായ ഒ.വി ജാഫർ, ഷംസുദ്ദീൻ അരിഞ്ചിറ, ട്രെയിനിങ് ഓർഗനൈസർ ഗഫൂർ പുന്നാട്, ഹജ്ജ് ട്രെയിനർ മുഷ്താവ് ദാരിമി എന്നിവർ സംസാരിച്ചു. 470 പേർ പരിശീലന ക്ലാസിൽ പങ്കെടുത്തു.

 

 

date