Skip to main content

ലോക എയിഡ്‌സ് ദിനം  ആചരിച്ചു

 
ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ ലോക എയ്ഡ്‌സ് ദിനം ആചരിച്ചു. മുനിസിപ്പൽ ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന  ദിനാചരണവും റെഡ് റിബൺ ക്യാമ്പയിനും കോർപ്പറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഷാജു ജോൺ അധ്യക്ഷത വഹിച്ചു. ഫാദർ സണ്ണി തോട്ടപ്പള്ളി എയ്ഡ്‌സ് ദിന സന്ദേശം നൽകി. ട്രാൻസ്‌ജെൻഡർ ബോർഡ് മെമ്പർ സാജിദ് പി, കോർപ്പറേഷൻ കോ ഓർഡിനേറ്റർ വസന്ത സി, രജിത യു,കെ സുജാത, നിഖിൽ മാസ്റ്റർ എന്നിവർ സംസാരിച്ചു. ജില്ലയിലെ 37 തുല്യതാ പഠന കേന്ദ്രങ്ങളിൽ തുല്യത പഠിതാക്കൾ എയിഡ്‌സ് ദിന പ്രതിജ്ഞ ചൊല്ലി.ജനപ്രതിനിധികൾ, അധ്യാപകർ, പ്രേരക്മാർ എന്നിവർ നേതൃത്വം നൽകി.

date