Skip to main content

എയ്ഡ്‌സ് ദിനാചരണം നടത്തി

ജില്ലാ പഞ്ചായത്ത് മൈഗ്രൻറ് സുരക്ഷാ പ്രൊജക്ടിന്റെ നേതൃത്വത്തിലുള്ള ലോക എയ്ഡ്‌സ് ദിനാചരണം കണ്ണൂർ പയ്യാമ്പലം ബീച്ചിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ കെ രത്‌നകുമാരി ഉദ്ഘാടനം ചെയ്തു. 'അവകാശങ്ങളുടെ പാത തെരഞ്ഞെടുക്കൂ' എന്നാണ് ദിനാചരണ സന്ദേശം. വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനായി. ജില്ലാ എയ്ഡ്‌സ് കൺട്രോൾ ഓഫീസർ സോനു ബി നായർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടൈനി സൂസൻ ജോൺ എന്നിവർ മുഖ്യാതിഥികളായി. മൈഗ്രൻറ് സുരക്ഷാ പ്രൊജക്ട് മാനേജർ സിഎ നമിത, ജില്ലാ ടിബി ഓഫീസ് എസ്ടിഎസ് മനോജ്, എൻടിഇപി ജില്ലാ നോഡൽ ഓഫീസർ പിവി അക്ഷയ, കൗൺസിലർ കെ സായൂജ്, സി പി വരുൺ, സി റുബീന എന്നിവർ സംസാരിച്ചു.
കണ്ണൂർ ഗവ. നഴ്‌സിംഗ് കോളേജ് വിദ്യാർഥികൾ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു. പയ്യാമ്പലം ബീച്ചിൽ റെഡ് റിബൺ മണൽ ശിൽപവും ഒരുക്കിയിരുന്നു.

 

date