Skip to main content

വൈദ്യുതി മുടങ്ങും

എൽടി ടച്ചിങ് പ്രവൃത്തി ഉള്ളതിനാൽ നിഷ റോഡ് ട്രാൻസ്ഫോർമർ പരിധിയിൽ ഡിസംബർ രണ്ടിന് രാവിലെ 8.30 മുതൽ ഉച്ച ഒരു മണി വരെയും ഗോൾഡൻ റോക്ക് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 11.30 മുതൽ ഉച്ച മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷൻപരിധിയിൽ എൽടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ വെട്ടി മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഡിസംബർ രണ്ടിന് രാവിലെ ഏഴ് മണി മുതൽ ഉച്ച രണ്ട് മണി വരെ വെള്ളൂരില്ലം, പന്നോനേരി
ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

ലൈൻ പ്രവൃത്തി നടക്കുന്നതിനാൽ ഡിസംബർ രണ്ടിന് രാവിലെ 8.30 മുതൽ വൈകീട്ട് 5.30 വരെ ഹിന്ദുസ്ഥാൻ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടും.

എച്ച്ടി ലൈനിനു സമീപമുള്ള മരച്ചില്ലകൾ വെട്ടി മാറ്റുന്ന പ്രവൃത്തി ഉള്ളതിനാൽ ഡിസംബർ രണ്ടിന് രാവിലെ 7.30 മുതൽ ഉച്ച 12 മണി വരെ കരിമ്പുങ്കര ട്രാൻസ്ഫോർമർ പരിധിയിലും രാവിലെ 11.30 മുതൽ 2.30 വരെ ചട്ടുകപ്പാറ എച്ച്എസ്, കൊറളാട് എന്നീ ട്രാൻസ്ഫോർമർ പരിധിയിലും ഉച്ച രണ്ട് മുതൽ മൂന്ന് മണി വരെ ചിറാട്ട് മൂല ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങും.

date