Skip to main content

ലോക എയ്ഡ്‌സ് ദിനാചരണം:

 

ഓട്ടോ റിബൺ പരിപാടി നടത്തി

ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ചോല സുരക്ഷ പ്രൊജക്ടും കണ്ണൂരിലെ ഓട്ടോ തൊഴിലാളികളും സംയുക്തമായി ബോധവത്കരണ പരിപാടി നടത്തി. ഓട്ടോ റിബൺ എന്ന പ്രോഗ്രാം കണ്ണൂർ പഴയ ബസ്റ്റാൻഡിൽ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. മന്ത്രിയെ റെഡ് റിബൺ ധരിപ്പിച്ചു. ചോല സുരക്ഷാ പ്രോജക്ട് ഡയറക്ടർ മുനീറ വി പി അധ്യക്ഷത വഹിച്ചു. ചോല സുരക്ഷ പ്രോജക്ട് മാനേജർ മൈക്കിൾ ബാബു, സംസ്ഥാന ഓട്ടോ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗം കെ വി പ്രകാശൻ, ചോല കോർഡിനേറ്റർ സാജിദ് പി എം, ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റി പ്രതിനിധിബാബുരാജ് എന്നിവർ സംസാരിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, എം. സുരേന്ദ്രൻ എന്നിവരെ വിപി മുനീറ റെഡ് റിബൺ ധരിപ്പിച്ചു.

 

date