ഒളവിലം പാത്തിക്കൽ റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മാണ പ്രവൃത്തി അവലോകനം ചെയ്തു
കണ്ണൂർ ജില്ലയിലെ ചൊക്ലി, ന്യൂമാഹി പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന ഒളവിലം പാത്തിക്കലിലെ പാലാഴി തോടിന് കുറുകെ നിർമ്മിക്കുന്ന റെഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണ പ്രവൃത്തി അവലോകനം ചെയ്തു. ഒളവിലം പാത്തിക്കൽ ബോട്ടി ജെട്ടിയിൽ നടന്ന അവലോകന യോഗത്തിൽ നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ അധ്യക്ഷനായി.
നിലവിൽ റെഗുലേറ്ററിന്റെ പൈൽ ഫൗണ്ടേഷൻ പ്രവൃത്തികൾ പൂർത്തികരിച്ചു. അബാട്ട്മെന്റ്, പിയർ പ്രവൃത്തി നടന്നു വരികയാണ്. പാലാഴി തോടിന്റെ സംരക്ഷണ പ്രവൃത്തികളും സമാന്തരമായി നടക്കുന്നു. നിർമ്മാണ പ്രവൃത്തികൾ ദ്രുതഗതിയിൽ നടക്കുന്നു വരികയാണ്. രണ്ട് പഞ്ചായത്തുകളിലെയും പ്രദേശവാസികൾ നേരിടുന്ന ഉപ്പുവെളള പ്രശ്‌നത്തിന് പരിഹാരം കാണാൻ പദ്ധതി യാഥാർഥ്യമാകുന്നതോടെ സാധിക്കുമെന്ന് സ്പീക്കർ പറഞ്ഞു. 2025 ഏപ്രിൽ മാസത്തോടെ പദ്ധതി പൂർത്തികരിച്ച് ഉദ്ഘാടനം ചെയ്യും.
പുഴയിൽ നിന്നും ഉപ്പുവെള്ളം കയറുന്നത് തടഞ്ഞ് തോടിലെ ജലം അണകെട്ടി നിർത്തി പ്രദേശത്തെ ജനങ്ങളുടെ കാർഷികാവശ്യങ്ങൾക്ക് ഉപയോഗിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. 17.20 കോടി ചിലവഴിച്ചാണ് റഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണ പ്രവൃത്തി നടക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ആണ് കരാർ ഏറ്റെടുത്ത് നിർമ്മാണ പ്രവൃത്തി നടത്തുന്നത്.
ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. രമ്യ, ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. സെയ്തു, വൈസ് പ്രസിഡന്റ് അർജുൻ പവിത്രൻ, അംഗങ്ങളായ മാണിക്കോത്ത് മഹേഷ്, കെ.ഷീബ, ചൊക്ലി പഞ്ചായത്ത് മുൻ പ്രസിഡന്റ് വി.കെ. രാകേഷ്, അംഗങ്ങളായ കെ. ശ്രീജ, എൻ പി അനിത, കെ.പി. ഷിനോജ്, മൈനർ ഇറിഗേഷൻ അസി. എക്സിക്യുട്ടീവ് എഞ്ചിനിയർ പുഷ്പലത പിട്ടൻ, അസി. എഞ്ചിനിയർ ഐ.കെ. മനു മോഹൻ, ഊരാളുങ്കൽ സൊസൈറ്റി എം.ഡി. എസ്. ഷാജു, ഡയരക്ടർ പി പ്രകാശൻ, ജനറൽ മാനേജർ ഷാജി, പ്രൊജക്ട് എഞ്ചിനിയർ എം.കെ. രഗിത്ത് തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments