Skip to main content

ആഡംബര കപ്പൽ യാത്ര ടൂർ പാക്കേജ്

തലശ്ശേരി കെഎസ്ആർടിസിക്ക് കീഴിലുള്ള ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ ഏഴിന് കൊച്ചി നെഫർറ്റിറ്റി ആഡംബര കപ്പൽ യാത്ര ടൂർ പാക്കേജ് സംഘടിപ്പിക്കുന്നു. തലശ്ശേരി ഡിപ്പോയിൽ നിന്ന് രാവിലെ 5.45 ന്ആരംഭിക്കുന്ന യാത്ര ഡിസംബർ എട്ടിന് രാവിലെ നാലിന് തിരിച്ചെത്തുന്ന രീതിയിലാണ്  ക്രമീകരിച്ചിട്ടുള്ളത്. കപ്പലിലെ ഭക്ഷണം, എൻട്രി ഫീസ് ഉൾപ്പെടെ 4280 രൂപയാണ് ടിക്കറ്റ് ചാർജ്. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും 9497879962, 9495650994 നമ്പറുകളിൽ ബന്ധപ്പെടാം.

 

date