Skip to main content

‘സൗഖ്യം, സദാ’ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

ആന്റി ബയോട്ടിക് മരുന്നുകളുടെ ദുരപയോഗത്തിനെതിരെ പുതൂര്‍ ജി.ടി.വി.എച്ച്.എസ് സ്കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ ആഭിമുഖ്യത്തില്‍ ‘സൗഖ്യം, സദാ’ എന്ന പേരില്‍ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സ്കൂളിലെ എന്‍.എസ്.എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി  സംഘടിപ്പിച്ച പരിപാടിയില്‍ 100 വീടുകളില്‍ ബോധവത്കരണവും ഡാറ്റാ ക്രോഡീകരണവും നടത്തി. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സി.വി ശ്രീജ, ജെയിംസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

date