ധനസഹായത്തിന് അപേക്ഷിക്കാം
ഒമ്പത്, പത്ത് ക്ലാസ്സുകളിൽ പഠിക്കുന്ന, ഇ-ഗ്രാൻ്റ്സിന് അർഹതയുള്ള പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് ധനസഹായം നൽകുന്നതിനായി പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഇ-ഗ്രാന്റ്റ്സ് 3.0 പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരായിരിക്കണം. സർക്കാർ/ എയ്ഡഡ്/അംഗീകൃത അൺ-എയ്‌ഡഡ് സ്‌കൂളുകളിൽ 2024-25 വർഷം ഒമ്പതാം ക്ലാസിലും, 10-ാം ക്ലാസിലും പഠിക്കുന്നവരായിരിക്കണം. കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കൂടരുത്. പദ്ധതി പ്രകാരം സ്കോളർഷിപ്പിന് അർഹതയുളള വിദ്യാർഥികൾ ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ഭിന്നശേഷി സർട്ടിഫിക്കറ്റ്(ബാധകമെങ്കിൽ മാത്രം), ഹോസ്റ്റലർ ആണെങ്കിൽ ഹോസ്റ്റൽ ഇൻമേറ്റ് സർട്ടിഫിക്കറ്റ് എന്നീ രേഖകൾ സ്ഥാപന മേധാവി മുഖാന്തിരം ഇ-ഗ്രാൻ്റ്സ് സൈറ്റിൽ ഇ ഡിസ്ട്രിക്ട് വാലിഡേഷന്‍ നടത്തി അപേക്ഷ ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫീസുകളിൽ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. 2025 ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ ബന്ധപ്പെട്ട ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും.
- Log in to post comments