Post Category
തൊഴിലുറപ്പ് ശില്പശാല ഇന്ന്
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ലേബര്‍ ബഡ്ജറ്റിന്റെയും വാര്‍ഷിക കര്‍മ്മ പദ്ധതിയുടെയും രൂപീകരണവുമായി ബന്ധപ്പെട്ട് ഇന്ന് (ഒക്ടോബര്‍ 17) ഉച്ചക്ക് രണ്ടിന് മലപ്പുറം നഗരസഭ ടൗണ്‍ ഹാളില്‍ ശില്പശാല നടത്തും. ബ്ലോക്ക് / ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാര്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍, ബ്ലോക്ക് അക്രഡിറ്റഡ് എന്‍ജിനീയര്‍മാര്‍, ഗ്രാമ പഞ്ചായത്ത് അക്രഡിറ്റഡ് എന്‍ജിനീയര്‍മാര്‍ / ഓവര്‍സീയര്‍മാര്‍ എന്നിവര്‍ക്കാണ് ശില്പശാല.
date
- Log in to post comments