ദ്വിദിന റെസിഡന്‍ഷ്യല്‍ ക്രിയേറ്റീവ് ക്യാമ്പ് സംഘടിപ്പിച്ചു
സമഗ്രശിക്ഷാ കേരളം സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന സ്‌കഫോള്‍ഡ് പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 40 രണ്ടാം വര്‍ഷ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായുള്ള ദ്വിദിന റെസിഡന്‍ഷ്യല്‍ ക്രിയേറ്റീവ് ക്യാമ്പ് ചവറ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ ല്‍ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ ഗോപന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പശ്ശേരി അധ്യക്ഷനായി. സ്‌കഫോള്‍ഡ് ചുമതലയുള്ള ട്രെയിനര്‍ ഡോ. ബിന്ദു, ജില്ലാ പഞ്ചായത്ത് അംഗം സി. പി. സുധീഷ്, സമഗ്ര ശിക്ഷാ കേരളം, ജില്ലാ പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ സജീവ് തോമസ്, ചവറ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ രാഘവന്‍, സ്‌കഫോള്‍ഡ് അംഗങ്ങളായ സോണിയ, പ്രദീപ്കുമാര്‍, സനൂജ, സുനില, ശാന്തിലാല്‍, രമേശ്, ഉണ്ണികൃഷ്ണന്‍ ദിവ്യ, അപര്‍ണ, ആശ, അഗ്‌നിജ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments