Post Category
ഡീലിമിറ്റേഷന്‍ കമ്മീഷന്‍ 28ന് പരാതികള്‍ കേള്‍ക്കും
സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകളിലെ കരട് വാര്‍ഡ് വിഭജന നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച പരാതികളില്‍ ജില്ലാതല ഹിയറിംഗ് ജനുവരി 28ന് നടക്കും. കമ്മീഷന് നേരിട്ടും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ മുഖേനയും ആക്ഷേപങ്ങള്‍ സമര്‍പ്പിച്ച പരാതിക്കാരെ നേരില്‍ കേള്‍ക്കും. കൊല്ലം ജില്ലയില്‍ 869 പരാതികളാണുള്ളത്. എല്ലാ ജില്ലകളിലെയും ഹിയറിംഗിന് ശേഷം പരാതികള്‍ വിശദമായി പരിശോധിച്ച് കമ്മീഷന്‍ അന്തിമ വാര്‍ഡ് വിഭജന വിജ്ഞാപനം പുറപ്പെടുവിക്കും. 941 ഗ്രാമപഞ്ചായത്തുകള്‍, 87 മുനിസിപ്പാലിറ്റികള്‍, ആറ് കോര്‍പ്പറേഷനുകള്‍ എന്നിവയിലെ കരട് വിഭജന നിര്‍ദ്ദേശങ്ങള്‍ നവംബര്‍ 18 ന് പ്രസിദ്ധീകരിച്ചിരുന്നു. ഇതു സംബന്ധിച്ച പരാതികളും നിര്‍ദ്ദേശങ്ങളും ഡീലിമിറ്റേഷന്‍ കമ്മീഷന്‍ 2024 ഡിസംബര്‍ നാല് വരെ സ്വീകരിച്ചിരുന്നു.
date
- Log in to post comments