Skip to main content

കരുതലും കൈത്താങ്ങും അദാലത്ത്; ജില്ലയില്‍ ലഭിച്ചത് 4581 പരാതികള്‍, 1726 പരിഹരിച്ചു

ഡിസംബര്‍ 31 മുതല്‍ ജനുവരി 10 വരെ ജില്ലയിലെ ആറു താലൂക്കുകളിലായി നടത്തിയ പൊതുജന പരാതി പരിഹാര അദാലത്തില്‍ ലഭിച്ചത് 4581 പരാതികള്‍. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന ലഭിച്ചത് 2630 അപേക്ഷകളാണ്. ഇതില്‍ 1726 പരാതികള്‍ക്ക് പരിഹാരമായി. അദാലത്ത് നടന്ന ദിവസങ്ങളില്‍ ലഭിച്ച പരാതികള്‍ 1951 എണ്ണമാണ്. ഇവ വേണ്ട നിര്‍ദേശങ്ങള്‍ രേഖപ്പെടുത്തി അതത് വകുപ്പുകള്‍ക്ക് തുടര്‍നടപടിക്ക് കൈമാറി. രണ്ടാഴ്ചക്കുള്ളില്‍ അപേക്ഷകര്‍ക്ക് മറുപടി നല്‍കാന്‍ നിര്‍ദേശം നല്‍കി.

date