Post Category
ദേശീയ യുവജന ദിനം; പ്രസംഗ മത്സരം സംഘടിപ്പിച്ചു
ദേശീയ യുവജന ദിനത്തിനോടനുബന്ധിച്ച് യുവജനങ്ങള്‍ക്കിടയില്‍ ജനാധിപത്യം, വോട്ടവകാശം, തിരഞ്ഞെടുപ്പ് പങ്കാളിത്തം എന്നിവയുടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ജനാധിപത്യത്തെയും ഉത്തരവാദിത്തമുള്ള പൗരത്വത്തെയും കുറിച്ചുള്ള ബോധവല്‍ക്കരണത്തിനുമായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി കൊല്ലം എസ് എന്‍ വനിത കോളേജില്‍ പ്രസംഗ മത്സരം ( Elocution Competition) സംഘടിപ്പിച്ചു. ജില്ലാ തല മത്സരത്തില്‍ ഒന്നാം സ്ഥാനം ആര്‍ച്ച എസ് (ശാസ്താംകോട്ട ഡി.ബി.കോളേജ്), രണ്ടാം സ്ഥാനം ജോമി ജോസ് (കൊല്ലം എസ് എന്‍ വനിത കോളേജ്) എന്നിവര്‍ക്ക് ലഭിച്ചു. ജില്ലാ തല പ്രസംഗ മത്സരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ സബ് കളക്ടര്‍ നിശാന്ത് സിഹാര അനുമോദിച്ചു. ഇലക്ഷന് ഡെ.കളക്ടര്‍ ജയശ്രീ ബി യുവജന ദിന സന്ദേശം നല്കി.
date
- Log in to post comments