Skip to main content

ക്വിസിങ് ചാംപ്യന്‍ഷിപ്പ് 13ന്

  ഐ ക്യു എ ഏഷ്യ ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് നടത്തുന്ന ഔദ്യോഗിക  ജില്ലാ ക്വിസിങ് ചാമ്പ്യന്‍ഷിപ്പ് ജനുവരി 13ന്   രാവിലെ 9.30ന് ലേക് ഫോര്‍ഡ് സ്‌കൂളില്‍   നടത്തും. ജില്ലയിലെ എട്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടു പേരടങ്ങുന്ന ടീമുകളായി പങ്കെടുക്കാം. ജില്ലാ ശിശുക്ഷേമ സമിതിയുമായി സഹകരിച്ചാണ് നടത്തുന്നത്.  ഐ ക്യു എ ഏഷ്യയില്‍ ക്വിസ് പ്ലെയര്‍ ആയി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ മത്സരിക്കാനാകൂ. ഒരു സ്‌കൂളില്‍ നിന്നും പരമാവധി അഞ്ച് ടീമുകള്‍ക്ക് പങ്കെടുക്കാം. ഫൈനല്‍ റൗണ്ടില്‍ ഒരു സ്‌കൂളില്‍ നിന്നും പരമാവധി രണ്ടു ടീമുകള്‍ക്ക്  മാത്രമേ അവസരം ലഭിക്കുകയുള്ളൂ. വിജയികളെ ജില്ലയുടെ ഔദ്യോഗിക ക്വിസ് ചാമ്പ്യന്‍ സ്‌കൂള്‍ ആയി ജില്ലാ കളക്ടര്‍ പ്രഖ്യാപിക്കും. അവര്‍ക്ക് കേരളത്തിന്റെ ആദ്യ സംസ്ഥാന ക്വിസ് ചാമ്പ്യന്‍ സ്‌കൂള്‍ ആവാന്‍ മത്സരിക്കാം.

 വിദ്യാര്‍ത്ഥികള്‍ക്ക് https://iqa.asia/registration/ എന്ന പോര്‍ട്ടലില്‍ ക്വിസ് പ്ലെയര്‍ ആയി രജിസ്റ്റര്‍ ചെയ്യാം. ക്വിസ് പ്ലെയര്‍ ആയി രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐ ക്യു എ ക്വിസ് പ്ലെയര്‍ രജിസ്ട്രേഷന്‍ കാര്‍ഡും പന്ത്രണ്ടു മാസം ഐ.ക്യൂ.ഏ കണ്ടന്റും ഓണ്‍ലൈന്‍ ആയി ലഭിക്കും. രജിസ്‌ട്രേഷനും   വിവരങ്ങള്‍ക്കും 7907635399, 9747402111 iqakeralasqc@gmail.com

date