Post Category
പ്രവാസി പരാതി പരിഹാര കമ്മിറ്റി യോഗം
ജില്ലയിലെ പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ വേഗത്തില്‍ പരിഹരിക്കുന്നതിനായി രൂപവത്കരിച്ച ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റിയുടെ യോഗം ഫെബ്രുവരി നാലിന് വൈകീട്ട് 3.30ന് ജില്ലാ കളക്ടറുടെ ചേംബറില്‍ ചേരും. പ്രവാസികള്‍ക്ക് ജനുവരി 30 വരെ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയന്റ് ഡയറക്ടറുടെ ഓഫീസില്‍ നേരിട്ടോ jdlsgdklm@gmail.com വഴിയോ സമര്‍പ്പിക്കാം. ഫോണ്‍: 0474 2794961.
date
- Log in to post comments