Skip to main content

തീരോന്നതി പദ്ധതി: മെഡിക്കല്‍ ക്യാമ്പ് ജനുവരി 25ന്  

 ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്കായി നടത്തുന്ന  തീരോന്നതി പദ്ധതി മെഡിക്കല്‍ ക്യാമ്പുകളുടെ രണ്ടാം ഘട്ടം ജനുവരി 25ന്  രാവിലെ ഒമ്പത്  മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ മൂതാക്കര   സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച് പാരിഷ് ഹാളില്‍ നടത്തും.   ജനറല്‍ മെഡിസിന്‍, ഇ.എന്‍.ടി, ത്വക്ക് രോഗം, നേത്രരോഗം, അസ്ഥിരോഗം, ഗൈനക്കോളജി, ആയുര്‍വ്വേദം, എന്നീ വിഭാഗങ്ങളിലെ വിദഗ്ദരായ ഡോക്ടര്‍മാരുടെ സേവനവും, മരുന്നുകളും സൗജന്യമായി ലഭിക്കും. കണ്ണട ആവശ്യമായ രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നതനുസരിച്ച് സൗജന്യ നിരക്കില്‍ കണ്ണട നല്‍കും.   പ്രമേഹം,  ബി.പി, ഇ.സി.ജി ടെസ്റ്റുകളും സൗജന്യമായി നടത്തും. 

date