Skip to main content
...

രക്തസാക്ഷി ദിനാചരണം; ആലോചനാ യോഗം ചേര്‍ന്നു

 ജനുവരി 30ന്  രക്തസാക്ഷി ദിനാചരണം  സംഘടിപ്പിക്കുന്നതിനുള്ള ആലോചനായോഗം  ജില്ലാ കളക്ടര്‍ എന്‍ ദേവിദാസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്നു. 30ന് രാവിലെ 7.30 ന് ചിന്നക്കട റസ്റ്റ് ഹൗസില്‍ നിന്ന് ഗാന്ധി പാര്‍ക്ക് വരെ ശാന്തി യാത്ര നടത്തും. രാവിലെ  8 മണിക്ക് ഗാന്ധിപാര്‍ക്കിലെ മഹാത്മാഗാന്ധി പ്രതിമയില്‍ ഹാരാര്‍പ്പണം, പുഷ്പാര്‍ച്ചന, പ്രതിജ്ഞ തുടങ്ങി വിപുലമായ പരിപാടികള്‍ നടക്കും. ജനപ്രതിനിധികള്‍ ഉള്‍പ്പെടെ വിശിഷ്ടാതിഥികള്‍ പങ്കെടുക്കും. ആലോചനാ യോഗത്തില്‍ സബ് കളക്ടര്‍ നിശാന്ത് സിന്‍ ഹാര, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍, ഗാന്ധി പീസ് ഫൗണ്ടേഷന്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ പോള്‍ മത്തായി,  സെക്രട്ടറി ജി.ആര്‍. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 
.

date