ദേശീയ സമ്മതിദായക ദിനം: ക്വിസ്, ചിത്രരചന മത്സരങ്ങള്‍ സംഘടിപ്പിച്ചു
ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ചിത്രരചന മത്സവും സംഘടിപ്പിച്ചു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ക്വിസ് മത്സരം ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയ മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പുകളില്‍ സജീവ പങ്കാളികളാകാനും മറ്റുള്ളവരെ ബോധവത്കരിക്കാനും പുതുതലമുറ മുന്നോട്ടു വരണമെന്നും അദ്ദേഹം ഉണര്‍ത്തി. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ജയശ്രീ അധ്യക്ഷയായി. സ്പെഷല്‍ തഹസില്‍ദാര്‍ എം. അബ്ദുല്‍ റഹീം മത്സരം നിയന്ത്രിച്ചു.
18 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ ശാസ്താംകോട്ട കെ.എസ്.എം.ഡി.ബി കോളജിലെ നിവേദിത, മുഹമ്മദ് അമാനുള്ള ടീം വിജയികളായി. ഇതേ കോളേജിലെ ഫിദ ഫാത്തിമ, എസ്. ആര്‍ച്ച ടീം രണ്ടും കൊല്ലം എസ്.എന്‍ കോളേജിലെ എസ്.എസ് ലക്ഷ്മി, ഡി. ആര്‍ച്ച ടീം മൂന്നും സ്ഥാനവും നേടി.
ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി കൊല്ലം സെന്റ് അലോഷ്യസ് സ്‌കൂളില്‍ സംഘടിപ്പിച്ച ജില്ലാതല ചിത്രരചനാ മത്സരത്തില്‍ കരിക്കോട് ടി.കെ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍. ആഫിയ ഒന്നും തേവലക്കര സ്റ്റാഫോര്‍ഡ് പബ്ലിക് സ്‌കൂളിലെ ഗൗരിപ്രിയ രണ്ടാം സ്ഥാനവും നേടി
- Log in to post comments