Skip to main content

ഡീലിമിറ്റേഷന്‍ കമീഷന്‍ ഹിയറിങ് 28ന്

ഡീലിമിറ്റേഷന്‍ കമീഷന്‍ കരട് നിര്‍ദേശങ്ങളില്‍ ലഭ്യമായ ആക്ഷേപങ്ങള്‍/അഭിപ്രായങ്ങള്‍ എന്നിവ തീര്‍പ്പാക്കാന്‍ ജനുവരി 28ന് രാവിലെ ഒമ്പത് മുതല്‍ ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ പബ്ലിക് ഹിയറിങ് നടത്തും. വാര്‍ഡ്/മണ്ഡല വിഭജന നിര്‍ദേശങ്ങളില്‍ നിശ്ചിത സമയപരിധിക്ക് മുമ്പ് ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ സമര്‍പ്പിച്ചവര്‍ക്കാണ് ഹിയറിങ്ങില്‍ പങ്കെടുക്കാന്‍ അവസരം. മാസ് പെറ്റീഷന്‍ സമര്‍പ്പിച്ചവരില്‍നിന്ന് ഒരു പ്രതിനിധിക്ക് പങ്കെടുക്കാം.
ഓച്ചിറ, ശാസ്താംകോട്ട, വെട്ടിക്കവല, കൊട്ടാരക്കര ബ്ലോക്കുകളിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെയും കരുനാഗപ്പള്ളി, കൊട്ടാരക്കര നഗരസഭകളിലെയും 290 പരാതികള്‍ രാവിലെ ഒമ്പതിന് പരിഗണിക്കും. പത്തനാപുരം, അഞ്ചല്‍, ചിറ്റുമല, ഇത്തിക്കര ബ്ലോക്കുകളിലെ പഞ്ചായത്തുകളിലെയും പരവൂര്‍ നഗരസഭയിലെയും 286 പരാതികള്‍ രാവിലെ 11നാണ് പരിഗണിക്കുക. ചവറ, മുഖത്തല, ചടയമംഗലം ബ്ലോക്കുകളിലെ പഞ്ചായത്തുകളിലെയും പുനലൂര്‍ നഗരസഭയിലെയും കൊല്ലം കോര്‍പറേഷനിലെയും 293 പരാതികള്‍ ഉച്ചക്ക് 2.30നും പരിഗണിക്കും.
 

 

date