Post Category
സംരംഭ വികസന പരിശീലനം
കൊട്ടാരക്കര കില സി എസ് ഇ ഡി യില്‍ ജനുവരി 27 മുതല്‍ 31 വരെ തീയതികളില്‍ സംരംഭ വികസന പരിശീലനം സംഘടിപ്പിക്കും. ചെറുകിട വ്യവസായ സംരംഭങ്ങള്‍ തുടങ്ങി വരുമാനം കണ്ടെത്താനാഗ്രഹിക്കുന്ന 18 -50 പ്രായ പരിധിയിലുള്ള കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലുള്ളവര്‍ക്ക് അപേക്ഷിക്കാം . ഭക്ഷണം , താമസം ഉള്‍പ്പടെ കോഴ്‌സ് സൗജന്യമാണ് . അര്‍ഹതപ്പെട്ട യാത്രാപ്പടിയും ലഭിക്കും . ആശയ രൂപീകരണം ഉത്പാദനം പ്രൊജക്ടുകള്‍, വിപണനം, ലോണ്‍, സബ്സിഡി, ലൈസന്‍സിങ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഇ -കോമേഴ്സ് സെല്ലിങ് എന്നിവയെ അടിസ്ഥാനമാക്കിയാണ് പരിശീലനം. അവസാന തീയതി ജനുവരി 26. രജിസ്‌ട്രേഷന് : 8590108078
date
- Log in to post comments