Skip to main content
ദേശീയ സമ്മതിദായകദിനം  ജില്ലാ തല  ഉദ്ഘാടനം ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. വി പി ജഗതി രാജ് നിര്‍വഹിക്കുന്നു

ദേശീയ സമ്മതിദായക ദിനം ആചരിച്ചു

 

വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ ആവശ്യകത ഓർമ്മപ്പെടുത്തിക്കൊണ്ട് ദേശീയ സമ്മതിദായകദിനം ജില്ലയിൽ ആചരിച്ചു.  ജനങ്ങളിൽ ഉയർന്ന ജനാധിപത്യ ബോധം രൂപപ്പെടുത്താൻ ലക്ഷ്യമിട്ടാണ് സമ്മതിദായക ദിനം ആചരിക്കുന്നതെന്ന് ശ്രീ നാരായണ വനിതാ കോളേജിൽ നടന്ന ജില്ലാ തല ആഘോഷ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. വി പി ജഗതി രാജ് പറഞ്ഞു. ഭാവിയെ മാറ്റിമറിക്കാനുള്ള ശക്തി വോട്ടർമാർക്ക് ഉണ്ട്. ചിന്തിക്കുന്ന വോട്ടർ ആവാനാണ് ഏവരും ശ്രമിക്കേണ്ടത്. വോട്ടവകാശത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് മറ്റുള്ളവരെയും വോട്ട് ചെയ്യാൻ പ്രേരിപ്പിക്കാൻ എല്ലാവരും തയ്യാറാകണമെന്നും  അദ്ദേഹം പറഞ്ഞു. വോട്ടവകാശം ശരിയായി വിനിയോഗിക്കുന്നതിലൂടെ ജനാധിപത്യത്തിന്റെ ശക്തി വർധിപ്പിക്കണമെന്ന് അധ്യക്ഷത വഹിച്ചു സംസാരിച്ച ജില്ലാ കളക്ടർ എൻ ദേവീദാസ് പറഞ്ഞു. സമ്മതിദായക ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു. സബ് കളക്ടർ നിശാന്ത് സിൻഹാര മുഖ്യ പ്രഭാഷണം നടത്തി. യുവ സംഗീതസംവിധായകൻ എൻ ആദർശ് കൃഷ്ണൻ ഗാനം ആലപിച്ചു. എസ്.എൻ. വനിതാ കോളേജ് അസി.പ്രൊഫസർ സുജ കരപ്പാത്ത് സമ്മതിദായക പ്രതിജ്ഞ ചൊല്ലി. പുതിയ വോട്ടർമാർക്കുള്ള ഐ.ഡി. കാർഡ് വിതരണം കളക്ടർ നിർവഹിച്ചു. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ബി.ജയശ്രീ സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി കളക്ടർമാരായ എഫ് റോയ് കുമാർ,ആർ.ബീനാ റാണി,  എം.ബിപിൻ കുമാർ, പുനലൂർ ആർ.ഡി.ഒ. ജി.സുരേഷ് ബാബു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ അരുൺ എസ്.എസ്, ശ്രീനാരായണ വനിതാ കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. ജിഷ, ജില്ലാ ഇ.എൽ.സി. കോ ഓഡിനേറ്റർ നീതു ലക്ഷ്മി തുടങ്ങിയവർ സംബന്ധിച്ചു.

date