Skip to main content

ക്വിസ് മത്സരം സംഘടിപ്പിച്ചു

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ശിശുസംരക്ഷണ ഓഫീസിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി 'ഗ്രാന്‍ഡ്മാസ്റ്റര്‍ 2025 @ കൊല്ലം' എന്ന പേരില്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. കുട്ടികളുടെ നിയമങ്ങളും അവകാശങ്ങളും നിത്യജീവിതത്തില്‍ പ്രയോജനപ്പെടുത്തേണ്ട അറിവുകളും മനസ്സിലാക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് കൊല്ലം ഠൗണ്‍ യു.പി.എസ് സ്‌കൂളില്‍ നടത്തിയ പരിപാടിയില്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ആയി യു.പി വിഭാഗത്തില്‍ പ്രാക്കുളം എന്‍.എസ്.എസ് എച്ച്.എസ്.എസിലെ എസ്. മുഹമ്മദ് അബ്ദുള്ളയും എച്ച്.എസ് വിഭാഗത്തില്‍ കരുക്കോണം ജി.എച്ച്.എസ്.എസിലെ കെ.ഐ നിരണ്‍മയ ഉണ്ണിത്താനും തെരെഞ്ഞെടുക്കപ്പെട്ടു.
മത്സരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ എസ്. സനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ എല്‍. രഞ്ജിനി അധ്യക്ഷത വഹിച്ചു. ഠൗണ്‍ യു.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ടി. വിനു, അലോറാ സ്ഥാപക മേധാവി ബിജിത എസ.് ഖാന്‍, എം.ടി കാര്‍ത്തിക കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
 

date