രാജ്യാന്തര സിംപോസിയം ജനുവരി 28 മുതല്‍
കുമ്പളത്ത് ശങ്കുപ്പിള്ള മെമോറിയല്‍ ദേവസ്വം ബോര്‍ഡ് കോളേജ് വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 'ബോധി' ഇന്ന് മുതല്‍ (ജനുവരി 28) ജനുവരി 31 വരെ രാജ്യാന്തര സിംപോസിയം സംഘടിപ്പിക്കും. 'ക്ലൈമറ്റ് ക്രൈസിസ് ആന്‍ഡ് കോണ്‍ഷ്യസ്നസ്' വിഷയത്തില്‍ നടക്കുന്ന സിംപോസിയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ.) സി.ടി അരവിന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും.
കോളേജിലെ ഇന്റേണല്‍ ക്വാളിറ്റി അഷുറന്‍സ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ 17 ഡിപ്പാര്‍ട്ടുമെന്റുകളുടെ സഹകരണത്തോടെ നടത്തുന്ന സിംപോസിയത്തില്‍ തായ്ലന്ഡ് ഷിനവത്ര യൂണിവേഴ്സിറ്റി, വെറ്റ്ലാന്‍ഡ്സ് ഇന്റര്‍നാഷണല്‍ സൗത്ത് ഏഷ്യ, ഐ.ആര്.ഇ.എല്‍ എന്നിവര്‍ മുഖ്യപങ്കാളികളാകും. ശാസ്താംകോട്ട തടാകത്തിന്റെ പരിസ്ഥിതി പ്രാധാന്യവും കാലാവസ്ഥാ വ്യതിയാനവും മുഖ്യ ചര്‍ച്ചാ വിഷയമാകും. വിവിധ വിഷയങ്ങളില്‍ എഴുപതോളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
- Log in to post comments