Skip to main content
..

ജില്ലയില്‍ സ്റ്റുഡന്റ് പൊലീസ് കാഡറ്റ് പ്രവര്‍ത്തനം വിപുലമാക്കും

ജില്ലയില്‍ സ്റ്റുഡന്റ് പൊലീസ് കാഡറ്റ് (എസ്.പി.സി) പ്രവര്‍ത്തനം വിപുലമാക്കാന്‍ ജില്ലാതല അവലോകന യോഗത്തില്‍ തീരുമാനം. വിവിധ വകുപ്പുകളുമായി ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് വ്യത്യസ്തമായ പരിപാടികള്‍ നടത്തും. ഫെബ്രുവരി ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ കരുനാഗപ്പള്ളി കെന്നഡി സ്‌കൂളില്‍ റസിഡന്‍ഷ്യല്‍ ക്യാമ്പ് സംഘടിപ്പിക്കും. സൈബര്‍ ബോധവത്കരണം, ലഹരിവിരുദ്ധ ക്ലാസ്, മോട്ടിവേഷന്‍ എന്നിവ ക്യാമ്പിനോടനുബന്ധിച്ച് നടക്കും. ഫെബ്രുവരിയില്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകമായി ക്വിസ് മത്സരം നടത്താനും ധാരണയായി. എസ്.പി.സി പ്രവര്‍ത്തനങ്ങളില്‍ ചില സ്‌കൂള്‍ മാനേജ്മെന്റുകള്‍ വേണ്ടത്ര പിന്തുണ നല്‍കുന്നില്ലെന്ന വിമര്‍ശനവും ഉയര്‍ന്നു.
യോഗം ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് ഉദ്ഘാടനം ചെയ്തു. ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എം.എം. ജോസ്, എ.സി.പി ബിനു ശ്രീധര്‍, ഡി.ഡി.ഇ കെ.ഐ ലാല്‍, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ വി.സി ബൈജു, പൊലീസ്, വനം വകുപ്പ്, ആര്‍.ടി.ഒ, ജില്ലാ മെഡിക്കല്‍ ഓഫീസ്, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

date