ജില്ലാതല ചിത്രരചനാ മത്സരം
കൈത്തറി വസ്ത്ര പ്രചരണത്തിന്റെ ഭാഗമായി കൈത്തറി ആന്റ് ടെക്സ്റ്റയില്‍ വകുപ്പും കണ്ണൂര്‍ ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. നവംബര്‍ 17 ന് രാവിലെ 9.30 ന് ജി വി എച്ച് എസ് എസ് (സ്പോര്‍ട്സ്) മുന്‍സിപ്പല്‍ സ്കൂളില്‍ എല്‍ പി വിഭാഗത്തില്‍ ക്രയോണ്‍സിലും യു.പി/ഹൈസ്കൂള്‍ വിഭാഗത്തില്‍ ജലച്ചായത്തിലും മത്സരം നടക്കും.
മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ഒന്നും രണ്ടും സമ്മാനം നേടുന്നവര്‍ക്ക് കാഷ് അവാര്‍ഡും സംസ്ഥാന തലത്തില്‍ പങ്കെടുക്കുന്നതിന് അവസരവും ലഭിക്കും. അപേക്ഷാ ഫോറം www.handloomExpoKannur.com എന്ന വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷ നേരിട്ടോ തപാല്‍ മുഖേനയോ നവംബര്‍ 13 നകം ജില്ലാ വ്യവസായ കേന്ദ്രം കണ്ണൂര്‍ ഓഫീസില്‍ എത്തിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും കണ്ണൂര്‍ ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടുക. വിലാസം: ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, സിവില്‍ സ്റ്റേഷന് പി ഒ, കണ്ണൂര്‍, 670002, ഫോണ്‍. 049727007522.
- Log in to post comments