Post Category
അശ്വമേധം' കുഷ്ഠരോഗ നിര്‍ണയ ക്യാമ്പയിന്‍ ജനുവരി 30 മുതല്‍
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ‘അശ്വമേധം' എന്ന പേരില്‍ കുഷ്ഠരോഗ നിര്‍ണയ ഭവനസന്ദര്‍ശന ക്യാമ്പയിന് ജില്ലയില്‍ ഇന്ന് (ജനുവരി 30) തുടക്കമാകും. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ വസതിയില്‍ നടക്കും.
കുഷ്ഠരോഗ സാധ്യത കണ്ടെത്തി രോഗികള്‍ക്ക് ആവശ്യമായ തുടര്‍ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. ക്യാമ്പയിന്‍ കാലയളവില്‍ ജില്ലയിലെ മുഴുവന്‍ വീടുകളിലും പരിശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഇവര്‍ കുടുംബാംഗങ്ങളെ പരിശോധിച്ച് രോഗസാധ്യത മനസ്സിലാക്കുകയും ലക്ഷണങ്ങളുള്ളവരെ രോഗ നിര്‍ണയത്തിനായി ആശുപത്രിയില്‍ എത്തിക്കാന്‍ നടപടിയെടുക്കുകയും ചെയ്യും. രോഗം കണ്ടെത്തുന്നവര്‍ക്ക് തുടര്‍ ചികിത്സ ഉറപ്പു വരുത്തലും ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നു.
(പി.ആര്‍.കെ നമ്പര്‍ 325/2025)
date
- Log in to post comments