Skip to main content

മത്സ്യത്തൊഴിലാളികള്‍ വിവരങ്ങള്‍ നല്‍കണം

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മുഴുവന്‍ രജിസ്റ്റേര്‍ഡ് മത്സ്യത്തൊഴിലാളികളും, അനുബന്ധമത്സ്യത്തൊഴിലാളികളും പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, ബയോമെട്രിക്ക് കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, വയസ് തെളിയിക്കുന്ന രേഖ (പാസ്‌പോര്‍ട്ട്, പാന്‍കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയില്‍ ഏതെങ്കിലും ഒന്ന്) എന്നിവയുടെ പകര്‍പ്പും, മൊബൈല്‍ നമ്പറും ഒക്‌ടോബര്‍ 31 നകം ബന്ധപ്പെട്ട ഫിഷറീസ് ഓഫീസര്‍ മുമ്പാകെ എത്തിക്കണമെന്ന് കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കണ്ണൂര്‍ റീജിയണല്‍ എക്‌സിക്യൂട്ടീവ് അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക്:  ഫിഷറീസ് ഓഫീസര്‍ തലശ്ശേരി- 9497715584, ഫിഷറീസ് ഓഫീസര്‍ കണ്ണൂര്‍ (മറൈന്‍)-9497715585,  ഫിഷറീസ് ഓഫീസര്‍ കണ്ണൂര്‍ (ഉള്‍നാടന്‍)-9497715587.

date