Skip to main content

താത്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു

2024-25 വർഷം സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പിന് അർഹരായ (രണ്ടര ലക്ഷം രൂപ വരുമാന പരിധിയിൽ 90 ശതമാനവും അതിൽ അധികവും മാർക്ക് നേടിയ വിഭാഗത്തിൽപ്പെട്ട) 1050 വിദ്യാർത്ഥികളുടെ താത്കാലിക ലിസ്റ്റ് collegiateedu.kerala.gov.inwww.dcescholaship.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. 94.83 ശതമാനവും അതിൽ അധികവും മാർക്ക് നേടിയതുംവാർഷിക വരുമാനം രണ്ടര ലക്ഷത്തിനു താഴെയുള്ളതുമായ വിദ്യാർത്ഥികളാണ് സ്‌കോളർഷിപ്പിന് അർഹരായിട്ടുള്ളത്.

നിശ്ചിത സമയപരിധിക്കുള്ളിൽ കോളേജ് മുഖേന അപേക്ഷ സമർപ്പിച്ച അർഹമായ വിദ്യാർഥികൾ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നും ബാങ്ക് അക്കൗണ്ട് നമ്പർ, IFS CODE, ഐ ഡി നമ്പർ എന്നിവ കൃത്യമാണോ എന്നും പരിശോധിച്ച് ഉറപ്പുവരുത്തണം.

അപേക്ഷയോടപ്പം വരുമാന സർട്ടിഫിക്കറ്റ് (രണ്ടര ലക്ഷവും അതിൽ താഴെയുമുള്ള) ഉൾപ്പെടുത്താത്ത വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ ലിസ്റ്റിൽ NOT എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ആയത് ഫെബ്രുവരി 10ന് വൈകിട്ട് ന് മുമ്പ് statemeritscholaship@gmail.com മെയിൽ മുഖേന സമർപ്പിക്കാത്ത പക്ഷം ടി വിദ്യാർത്ഥികളെ ലിസ്റ്റിൽ നിന്നും ഒഴിവാക്കും.

പരാതിതെറ്റ് തിരുത്തൽഎന്നിവയ്ക്ക് statemeritscholaship@gmail.com എന്ന മെയിൽ അല്ലെങ്കിൽ 9446780308 എന്ന മൊബൈൽ നമ്പർ മുഖേന 10ന് വൈകിട്ട് 5ന് മുമ്പ് ബന്ധപ്പെടാം. പിന്നീട് ലഭിക്കുന്ന പരാതികൾ ഒന്നും പരിഗണിക്കില്ല.

പി.എൻ.എക്സ് 485/2025

date