Skip to main content

കഫെ കുടുംബശ്രീ ഫുഡ് ഫെസ്റ്റിവല്‍  സംഘാടക സമിതി യോഗം ചേര്‍ന്നു

കാസര്‍കോട് കുടുംബശ്രീ ജില്ലാ മിഷന്‍, നബാര്‍ഡ്, കാഞ്ഞങ്ങാട് നഗരസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍  ഫെബ്രവരി 12 മുതല്‍ 20 വരെ  നടത്തുന്ന കഫെ കുടുംബശ്രീ ഫുഡ് ഫെസ്റ്റിവലിന്റെ സംഘാടക സമിതി യോഗം ചേര്‍ന്നു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ സുജാത ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന യോഗത്തില്‍ കുടുംബശ്രീ എഡിഎംസിഡി ഹരിദാസ് പദ്ധതി വിശദീകരിച്ചു.  നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ടക് അബ്ദുള്ള , വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ലത, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി അഹമ്മദലി, ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ വി സരസ്വതി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പ്രഭാവതി, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അനീഷന്‍ , അജാനൂര്‍ സി ഡി എസ് ചെയര്‍പേഴ്സണ്‍ രത്ന എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് സിഡിഎസ് 2 ചെയര്‍പേഴ്സണ്‍  കെ സുജിനി  സ്വാഗതവും കാഞ്ഞങ്ങാട് 1 സിഡിഎസ് ചെയര്‍പേഴ്സണ്‍ സൂര്യ ജാനകി നന്ദിയും പറഞ്ഞു.

date