Skip to main content

വികസന സെമിനാര്‍

പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാര്‍ കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കരട്  നിര്‍ദ്ദേശങ്ങള്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജി.എന്‍ മനോജ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശശികല, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ. അജി, ബ്ലോക്ക് അംഗം ജെ.കെ വിനോദിനി, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍മാരായ എസ്. അജിത, എസ്. സിന്ധു, അംഗങ്ങളായ എസ്. ഗീത, ജി. സന്തോഷ് കുമാര്‍, പി. വാസു, അമീഷ് ബാബു, സി.എസ് നിവാസ്, പി. സ്മിത, സുജാത അമ്മ, ആര്‍. രജനി, ബൈജു ചെറുപൊയ്ക, കെ. രമാദേവി, ആര്‍. ഗീത, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആര്‍. അനില്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
 

 

date