രജിസ്ട്രേഷന്‍ വകുപ്പ് ജില്ലാതല അവലോകനയോഗം മൂന്നിന്
രജിസ്ട്രേഷന്‍ വകുപ്പിന്റെ കൊല്ലം ജില്ലാതല അവലോകനയോഗം ഫെബ്രുവരി മൂന്നിന് ആശ്രാമത്തുള്ള ഗവ. ഗസ്റ്റ് ഹൗസില്‍ നടത്തും. രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപള്ളി രാമചന്ദ്രന്‍ നേതൃത്വം നല്‍കും. രജിസ്ട്രേഷന്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ശ്രീധന്യ സുരേഷ്, ജോയിന്റ് ഇന്‍സ്പെക്ടര്‍ ജനറല്‍ പി.കെ.സാജന്‍ കുമാര്‍, ദക്ഷിണമേഖല ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ കെ.എന്‍ സുംമഗലാദേവി, കൊല്ലം ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) എം.എന്‍ ശ്രീകൃഷ്ണപ്രസാദ്, ജില്ലാ രജിസ്മാര്‍ (ഓഡിറ്റ്) ടി.എസ് ശോഭ, സബ് രജിസ്ട്രാര്‍മാര്‍, ചിട്ടി ഓഡിറ്റര്‍, ചിട്ടി ഇന്‍സ്പെക്ടര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രജിസ്ട്രേഷന്‍ വകുപ്പ് നടത്തി വരുന്ന വിവിധ പദ്ധതികള്‍ (അണ്ടര്‍വാല്യൂവേഷന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി, സൊസൈറ്റി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി) മന്ത്രി യോഗത്തില്‍ വിലയിരുത്തും.
(പി.ആര്‍.കെ നമ്പര്‍ 356/2025)
- Log in to post comments