Skip to main content

ഗതാഗത നിയന്ത്രണം

പത്തനാപുരം മണ്ഡലത്തിലെ പള്ളിമുക്ക്-അലിമുക്ക് റോഡില്‍ ടാറിങ് നടക്കുന്നതിനാല്‍ ഫെബ്രുവരി 12 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പത്തനാപുരം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ കായംകുളം-പുനലൂര്‍ റോഡില്‍ പത്തനാപുരം നെടുംപറമ്പ് ജങ്ഷനില്‍നിന്ന് ഇടത്തോട്ട് തിരിഞ്ഞ് സെന്റ് മേരി സ്‌കൂള്‍ വഴി കുരിശുംമൂട് ജങ്ഷനിലെത്തി മാങ്കോട് റോഡിലൂടെ അരക്കിലോമീറ്റര്‍ സഞ്ചരിച്ച് കനാല്‍ റോഡില്‍ പ്രവേശിച്ച് പുന്നല ജങ്ഷനിലേക്ക് പോകണം. വലിയ വാഹനങ്ങള്‍ ഈ വഴിയിലൂടെ പോകരുതെന്നും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 362/2025)
 

date