Skip to main content

മാലിന്യ സംസ്‌കരണം: കളക്ടറേറ്റില്‍ കമ്യൂണിറ്റി ബയോബിനും ബോട്ടില്‍ ബൂത്തും സ്ഥാപിച്ചു

കൊല്ലം കോര്‍പറേഷന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ കമ്യൂണിറ്റി ബയോബിന്‍, പ്ലാസ്റ്റിക് ബോട്ടില്‍ ബൂത്ത് എന്നിവ സ്ഥാപിച്ചു. സ്വച്ഛ് സര്‍വേക്ഷന്‍, മാലിന്യമുക്തം നവകേരളം ക്യാമ്പയിനുകളുടെ ഭാഗമായാണ് ഇവ സ്ഥാപിച്ചത്. കളക്ടറേറ്റിലെ ജൈവ-അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കുന്നതിനാണ്് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ചടങ്ങിന്റെ ഉദ്ഘാടനം മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു. ബോട്ടില്‍ പ്ലാന്റ് ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് ഉദ്ഘാടനം ചെയ്തു. എ.ഡി.എം ജി. നിര്‍മ്മല്‍കുമാര്‍, കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ ജയന്‍, പവിത്ര, നവകേരള മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഐസക്, ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ. അനില്‍കുമാര്‍, അസി. കോ ഓഡിനേറ്റര്‍ വിനോദ്, പ്രോഗ്രാം ഓഫീസര്‍ എ. ഷാനവാസ്, ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് ജെറിന്‍ ജെയിംസ് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, സ്റ്റാഫ് കൗണ്‍സില്‍ ഭാരവാഹികള്‍, യൂണിയന്‍ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
 (പി.ആര്‍.കെ നമ്പര്‍ 355/2025)
 

date