Skip to main content

വെണ്ണീര്‍വിള തരിശു പാടത്ത് നെല്‍കൃഷി 

കാര്‍ഷിക സംസ്‌കാരത്തിന്റെ പുനര്‍നിര്‍മിതിക്കായി നെല്‍കൃഷി വ്യാപകമാകുന്നു. രണ്ടര പതിറ്റാണ്ടിലേറെയായി തരിശായി കിടന്ന വെണ്ണീര്‍വിള പാടശേഖരമാണ് നെല്‍കൃഷിക്കായി തയ്യാറെടുക്കുന്നത്. കല്ലൂപ്പാറ, കവിയൂര്‍ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന 200 ഏക്കറാണ് വെണ്ണീര്‍വിള പാടശേഖരം.  കല്ലൂപ്പാറ പഞ്ചായത്ത് പരിധിയില്‍പ്പെട്ട വാക്കയില്‍ കടവ് മുതല്‍ ചെറിയപാടം വരെയുള്ള സ്ഥലത്താണ് പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കൃഷിയിറക്കുന്നത്. ഇരുപതിലേറെ പേരുടെ ഉടമസ്ഥതയിലുള്ള പാടത്തു നേരത്തെ നെല്‍കൃഷി സജീവമായിരുന്നു. എന്നാല്‍ പനയമ്പല തോട്ടില്‍ നിന്നുമുണ്ടാകുന്ന ശക്തമായ നീരൊഴുക്ക് കാരണം ബണ്ടുകള്‍ തകര്‍ന്നു വെള്ളം കയറി കൃഷി നശിക്കുന്നത് പതിവായിരുന്നു. അതിനാല്‍ കൃഷി പാടെ ഇല്ലാതായി. ഇപ്പോള്‍ ബണ്ടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് പാടം കൃഷിയോഗ്യമാക്കുന്നത്. ചെങ്ങരൂര്‍ മുതല്‍ വാക്കയില്‍ കടവ് വരെയുള്ള സ്ഥലത്തു കഴിഞ്ഞ സീസണില്‍ കൃഷിയിറക്കുകയും നൂറുമേനി വിളവെടുക്കുകയും ചെയ്തിരുന്നു.
                                             (പിഎന്‍പി 3463/18)

date