Skip to main content

പി.എസ്.സി അഭിമുഖം

ജില്ലയില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍ (എം.എം, കാറ്റഗറി നമ്പര്‍: 709/2023) റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ അഭിമുഖം ഫെബ്രുവരി അഞ്ച്, ആറ്, ഏഴ് തീയതികളില്‍ ജില്ലാ പി.എസ്.സി ഓഫീസ്, കൊല്ലം മേഖല ഓഫീസ് എന്നിവിടങ്ങളിലും 12, 13, 14 തീയതികളില്‍ കൊല്ലം മേഖല ഓഫീസ്, തിരുവനന്തപുരം പട്ടത്തെ പി.എസ്.സി ആസ്ഥാന ഓഫീസ് എന്നിവിടങ്ങളിലും 19, 20, 21 തീയതികളില്‍ പട്ടത്തെ പി.എസ്.സി ആസ്ഥാന ഓഫീസിലും 27, 28 തീയതികളില്‍ കൊല്ലം മേഖല ഓഫീസ്, പട്ടം ഓഫീസ് എന്നിവിടങ്ങളിലും നടക്കും. പ്രൊഫൈലില്‍ നിന്നുള്ള പ്രവേശന ടിക്കറ്റ്, ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ഹാജരാകണം.
 
 

date