Skip to main content

സ്‌പോര്‍ട്സ് സ്‌കൂള്‍ പ്രവേശനം

 അയ്യങ്കാളി മെമോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്സ് സ്‌കൂളില്‍ 2025-26 അധ്യയന വര്‍ഷത്തെ പ്രവേശത്തിനുള്ള ജില്ലയിലെ സെലക്ഷന്‍ ക്യാമ്പ് ഫെബ്രുവരി 10ന് രാവിലെ എട്ട് മുതല്‍ കൊട്ടാരക്കര ഗവ. ബോയ്സ് എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ നടക്കും. അഞ്ച്, 11 ക്ലാസുകളിലേക്കും ഒഴിവുള്ള ആറ് മുതല്‍ ഒമ്പത് വരെ ക്ലാസുകളിലേക്കുമാണ് പ്രവേശനം. സ്‌പോര്‍ട്‌സില്‍ അഭിരുചിയുള്ള പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാരായ വിദ്യാര്‍ത്ഥികളെ സ്‌കില്‍ ടെസ്റ്റിന്റെയും സ്‌പോര്‍ട്സ് മെറിറ്റ് സര്‍ട്ടിഫിക്കറ്റിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുക. നിലവില്‍ പഠിക്കുന്ന സ്‌കൂള്‍ മേധാവിയുടെ കത്ത്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ആധാര്‍ കാര്‍ഡ്, ജാതി, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം തെരഞ്ഞെടുപ്പ് കേന്ദ്രത്തില്‍ എത്തണം. പങ്കെടുക്കുന്നവര്‍ക്ക് യാത്രാചെലവ് ലഭിക്കും. ഫോണ്‍: 7356075313, 9744786578.
 

 

date