Post Category
ഭരണഭാഷാ പ്രശ്‌നോത്തരി വിജയികള്‍
ഭരണഭാഷാ വാരാചാരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജീവനക്കാര്‍ക്കായി നടത്തിയ ഭരണഭാഷാ പ്രശ്‌നോത്തരിയിലെ വിജയികള്‍: ഒന്നാം സ്ഥാനം- ദീപു ഡി.(എല്‍.എ. സെക്ഷന്‍, കളക്ടറേറ്റ്), രണ്ടാം സ്ഥാനം- മുഹമ്മദ് മുഷ്താഖ് (ജില്ലാ കളക്ടറുടെ ഓഫീസ്), മൂന്നാം സ്ഥാനം- അഖില വിജയന്‍ (കൊല്ലം ആര്‍.ഡി.ഒ. ഓഫീസ്). കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഗാന്ധി പീസ് ഫൗണ്ടേഷന്‍ സെക്രട്ടറി ജി ആര്‍ കൃഷ്ണകുമാര്‍ പ്രശ്‌നോത്തരി നയിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം നവംബര്‍ ഏഴിന് വാരാചരണത്തിന്റെ സമാപന ദിവസം ജില്ലാ കളക്ടര്‍ എന്‍ ദേവീദാസ് വിതരണം ചെയ്യും.
(പി.ആര്‍.കെ നമ്പര്‍ 2869/2024)
date
- Log in to post comments