ഉല്ലാസ യാത്രികര്‍ക്ക് വോള്‍വോയുമായി കെ.എസ്.ആര്‍.ടി.സി
കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസത്തിന്റെ ആദ്യ മള്‍ട്ടി ആക്‌സില്‍ എ.സി വോള്‍വോ ഉല്ലാസ യാത്ര ഒക്ടോബര്‍ 18ന് വൈകിട്ട് ആറിന് മേയര്‍ പ്രസന്ന ഏണസ്റ്റ് ഫ്‌ളാഗ് ഓഫ് ചെയ്യും. പ്രകൃതി, ചരിത്രം, രുചി എന്ന ടാഗ് ലൈനില്‍ 'എക്‌സ്പീരിയന്‍സ് മലബാര്‍' എന്ന പേരിലാണ് യാത്ര അവതരിപ്പിക്കുന്നത്. മലബാര്‍ മേഖലയിലെ പ്രധാന ചരിത്ര സ്മാരകങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, രുചിയിടങ്ങള്‍ എന്നിവ യാത്രയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒക്ടോബര്‍ 18ന് വൈകിട്ട് ആറിന് ആരംഭിക്കുന്ന യാത്ര ഒക്ടോബര്‍ 20ന് രാത്രിയോടെ മടങ്ങിയെത്തും. 3200 രൂപയാണ് നിരക്ക്. അറക്കല്‍ മ്യൂസിയം, സെന്റ് അഞ്ചലോ ഫോര്‍ട്ട്, പറശ്ശിനിക്കടവ്, പാപ്പിനിശ്ശേരി, ബേക്കല്‍ കോട്ട, പഴശ്ശി മ്യൂസിയം, ലോകനാര്‍ക്കാവ് കാപ്പാട് ബീച്ച്, മിട്ടായി തെരുവ്, ബേപ്പൂര്‍ എന്നിവയാണ് സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍. ഫോണ്‍: 9747969768, 9495440444.
(പി.ആര്‍.കെ നമ്പര്‍ 2648/2024)
- Log in to post comments