Skip to main content

ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്ക് യൂണിഫോം; സംസ്ഥാനതല ഉദ്ഘാടനം 16ന്

ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 16ന് കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ ഉച്ചയ്ക്ക് 2.30ന് ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ നിര്‍വഹിക്കും. കടപ്പാക്കട സ്പോര്‍ട്സ് ക്ലബ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം ബോര്‍ഡ് ചെയര്‍മാന്‍ ടി സുബൈര്‍ നിര്‍വഹിച്ചു. മേയര്‍ പ്രസന്ന ഏണസ്റ്റിനെ രക്ഷാധികാരിയായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപനെ ചെയര്‍മാനായും അഡ്വ. ജി.മുരളീധരനെ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനായും, ഡോ. കെ. ജയകുമാറിനെ പബ്ലിസിറ്റി ചെയര്‍മാനായും ജില്ലാ ക്ഷേമനിധി ഓഫീസര്‍ അബ്ദുള്‍ ജലീബിനെ കണ്‍വീനറായും സംഘാടക സമിതി രൂപീകരിച്ചു. ഡി.എല്‍.ഒ വി.എസ് സജിത, എ.ഡി.എല്‍.ഒ പ്രവീണ്‍കുമാര്‍, എസ് ബിജു, ഒ.ബി.രാജേഷ്, അലിയാരുകുഞ്ഞ്, അന്‍സറുദ്ദീന്‍, ഗിരീഷ് ലാല്‍, കെ.ബി.ഷഹാല്‍, രാജന്‍പിള്ള, പേരൂര്‍ ശശിധരന്‍, മുജീബ് റഹ്മാന്‍, ലിയോണി തുടങ്ങിയവരാണ് മറ്റ് അംഗങ്ങള്‍.
(പി.ആര്‍.കെ നമ്പര്‍ 2900/2024)

date