Skip to main content

ഭരണഭാഷാ വാരം; ജില്ലയില്‍ വിപുലമായ പരിപാടികള്‍

 

മലയാള ദിനോഘോഷം ഉദ്ഘാടനം ഇന്ന്

 മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷത്തിന്റെ ജില്ലാതല  ഉദ്ഘാടനവും ഇന്ന്( നവംബർ 1 ) രാവിലെ 11ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. കവി ഗിരീഷ് പുലിയൂര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ എന്‍ ദേവിദാസ് അധ്യക്ഷത വഹിക്കും. ഭരണനിര്‍വഹണത്തില്‍ മലയാളത്തിന്റെ ഉപയോഗം സാര്‍വത്രികമാക്കുന്നതിന് പ്രയത്‌നിക്കുമെന്ന പ്രതിജ്ഞ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഓഫീസ് തലവന്റെ അധ്യക്ഷതയില്‍ ചൊല്ലും. വിദ്യാലയങ്ങളിലെ അസംബ്ലിയില്‍ ഭാഷാ പ്രതിജ്ഞയെടുക്കും. സര്‍ക്കാര്‍ ഓഫീസുകളില്‍ ഭരണരംഗത്ത് ഉപയോഗിച്ചു വരുന്ന അഞ്ച് ഇംഗ്ലീഷ് പദങ്ങളും സമാനമലയാള പദങ്ങളും എഴുതി പ്രദര്‍ശിപ്പിക്കും. നവംബർ ഏഴ് വരെയാണ് ഭരണഭാഷാ വാരാഘോഷ പരിപാടികൾ നടക്കുക.
 നവംബര്‍ രണ്ടിന് ഉച്ചയ്ക്ക് രണ്ടു മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജീവനക്കാര്‍ക്കായി ഭരണഭാഷാ പ്രശ്‌നോത്തരി സംഘടിപ്പിക്കും. നവംബര്‍ അഞ്ചിന് രാവിലെ 11 മണിക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജീവനക്കാര്‍ക്കായി കവിതാലാപന മത്സരം നടക്കും. നവംബര്‍ ഏഴിന്  സമാപന സമ്മേളനത്തിൽ മലയാളത്തിന്റെ ഉപയോഗം സാർവത്രികമാക്കുന്നതിനെ കുറിച്ച്  റിട്ടയേഡ് പ്രൊഫസർ  ഡോ. എസ് സുദർശന ബാബു പ്രഭാഷണം നടത്തും. മത്സരങ്ങളിൽ വിജയികളായ ജീവനക്കാർക്കുള്ള സമ്മാനദാനവും നടക്കും.

date