Skip to main content

സ്‌കൂള്‍ കായിക മേള; ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫിക്കു സ്വീകരണം നല്‍കി

 സംസ്ഥാന സ്‌കൂള്‍ കായികമേളയോടനുബന്ധിച്ച് സ്‌കൂള്‍ ഒളിമ്പിക്‌സ് ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫിക്കു ജില്ലയില്‍ സ്വീകരണം നല്‍കി. അമൃത പാരിപ്പള്ളി സ്‌കൂളില്‍ പഞ്ചവാദ്യം, ബാന്‍ഡ് മേളം, എസ്.പി.സി, എന്‍.സി.സികേഡറ്റുകളുടെ ഡിസ്‌പ്ലേ എന്നിവയോടു കൂടിയാണ് ട്രോഫിയെ വരവേറ്റത്. ചാത്തന്നൂര്‍ ജി.എച്ച്.എസ്.എസ്, പൂയപ്പള്ളി ജി.എച്ച്.എസ്.എസ്,  തൃക്കണ്ണ മംഗലം എസ്.കെ.വി.എച്ച്.എസ്.എസ്, കൊട്ടാരക്കര ബോയ്‌സ് എച്ച്.എസ്.എസ് എന്നിവിടങ്ങളില്‍ ട്രോഫിക്കു സ്വീകരണം നല്‍കി.
(പി.ആര്‍.കെ നമ്പര്‍ 2860/2024)

date