Post Category
പുനലൂര്‍, പത്തനാപുരം താലൂക്കുകളില്‍ തരം മാറ്റം അദാലത്ത്
കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം 2008 ഭേദഗതി നിയമം 2018 പ്രകാരം 2024 ഓഗസ്റ്റ് 31 വരെ ലഭ്യമായതും വിസ്തീര്‍ണം 25 സെന്റില്‍ കുറവുള്ളതുമായ ഫോറം നമ്പര്‍ 5, 6 അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് സംസ്ഥാന തലത്തില്‍ താലൂക്ക് കേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥ തലത്തില്‍ ഭൂമി തരം മാറ്റം അദാലത്ത് സംഘടിപ്പിക്കുന്നു. പത്തനാപുരം താലൂക്ക് പരിധിയിലെ ഭൂമി തരം മാറ്റം അപേക്ഷകള്‍ക്ക് വേണ്ടിയുള്ള അദാലത്ത് നവംബര്‍ നാലിന് സാഫല്യം ഓഡിറ്റോറിയത്തിലും പുനലൂര്‍ താലൂക്ക് പരിധിയിലെ അദാലത്ത് നവംബര്‍ അഞ്ചിന് പുനലൂര്‍ താലൂക്ക് കോണ്‍ഫറന്‍സ് ഹാളിലും (മിനി സിവില്‍ സ്റ്റേഷന്‍) നടത്തുമെന്ന് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2861/2024)
date
- Log in to post comments