Post Category
യുവപ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷിക്കാം
: ശാരീരിക മാനസിക പരിമിതികളെ അതിജീവിച്ച് സമൂഹത്തില്‍ സ്വന്തം ഇടം കണ്ടെത്തുകയും യുവതയ്ക്ക് പ്രചോദനമായി തീരുകയും ചെയ്ത യുവജനങ്ങള്‍ക്ക് സംസ്ഥാന യുവജന കമ്മീഷന്‍ യുവപ്രതിഭാ പുരസ്‌കാരം നല്‍കുന്നു. പുരസ്‌കാരത്തിനായി നാമനിര്‍ദേശം നല്‍കുകയോ സ്വമേധയാ അപേക്ഷ സമര്‍പ്പിക്കുകയോ ചെയ്യാം. പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ച് മൂന്ന് പേര്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. പുരസ്‌കാര ജേതാക്കള്‍ക്ക് 15000 രൂപയുടെ കാഷ് അവാര്‍ഡും ബഹുമതി ശില്‍പ്പവും നല്‍കും. 18 നും 40 നും ഇടയില്‍ പ്രായമുള്ള ഭിന്നശേഷി വ്യക്തിത്വങ്ങള്‍ ഫോട്ടോയും ബയോഡേറ്റ സഹിതം official.ksyc@gmail.com ലോ കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം. ജി, തിരുവനന്തപുരം -33 വിലാസത്തിലോ അപേക്ഷ നല്‍കണം. അവസാന തീയതി: ഫെബ്രുവരി എട്ട്. ഫോണ്‍: 0471-2308630.
date
- Log in to post comments