മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം
പട്ടികവര്‍ഗ റസിഡന്‍ഷ്യല്‍ എജുക്കേഷണല്‍ സൊസൈറ്റിക്ക് കീഴില്‍ കുളത്തൂപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2025-26 അധ്യയന വര്‍ഷത്തെ അഞ്ചാം ക്ലാസ് പ്രവേശനത്തിനും പട്ടികവര്‍ഗക്കാര്‍ക്ക് മാത്രമായി വയനാട് ജില്ലയിലെ പൂക്കോട്, ഇടുക്കിയിലെ പൈനാവ്, പാലക്കാട്ടെ അട്ടപ്പാടി എന്നിവിടങ്ങളിലെ ഏകലവ്യാ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ സി.ബി.എസ്.ഇ സിലബസില്‍ ആറാം ക്ലാസ് പ്രവേശനത്തിനും അപേക്ഷ ക്ഷണിച്ചു. 2024-25 വര്‍ഷം നാലാം ക്ലാസില്‍ പഠിക്കുന്നവരും കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കവിയാത്തവരുമായ കുട്ടികള്‍ക്ക് കുളത്തൂപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്കും നിലവില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഏകലവ്യ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്കും അപേക്ഷിക്കാം. പ്രാക്തന ഗോത്രവര്‍ഗക്കാരെ വാര്‍ഷിക വരുമാന പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അപേക്ഷാ ഫോമുകള്‍ പുനലൂരിലെ ജില്ലാ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിലും കുളത്തൂപ്പുഴ, ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും ലഭിക്കും. www.stmrs.in വെബ്സൈറ്റ് മുഖേനയും അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 20. ഫോണ്‍: 0475 2222353.
- Log in to post comments